ആര്യനാട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ അടച്ചു
Thiruvananthapuram

ആര്യനാട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ അടച്ചു

ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആര്യനാട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ അടച്ചു.

By News Desk

Published on :

തിരുവനന്തപുരം: ഇന്നലെ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആര്യനാട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ അടച്ചു. പ്രദേശത്ത് അതീവ ജാഗ്രത. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ബേക്കറികള്‍, കെ.എസ്.ആര്‍.ടി.സി ഡിപ്പോ എന്നിവിടങ്ങളില്‍ ഒരാഴ്ചക്കിടയില്‍ സന്ദര്‍ശനം നടത്തിയവര്‍ ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ബസ് സ്റ്റേഷന് മാസ്റ്റര്‍, രണ്ട് ആശവര്‍ക്കര്‍മാര്‍, ബേക്കറി ഉടമ, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പുമായോ പഞ്ചായത്തുമായോ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനായി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹെല്‍പ് ഡസ്‌ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിപ്പോയും ബസുകളും അണുനശീകരണം നടത്തും.

Anweshanam
www.anweshanam.com