വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരത്തിനായി അപേക്ഷ സമർപ്പിക്കണം

വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരത്തിനായി ഉടൻ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയിൽ അപേക്ഷ സമർപ്പിക്കണം: കെ.യു.ടി.ഒ.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദൂര, സ്വകാര്യ കോഴ്‌സുകളും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്കു കീഴിലാക്കിക്കൊണ്ടുള്ള വ്യവസ്ഥ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, 2020 - 21 വർഷത്തിൽ കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരത്തിനായി ഉടൻ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയിൽ അപേക്ഷ സമർപ്പിക്കണം എന്ന് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കെ.യു.ടി.ഒ.). ഈ ആവശ്യം ഉന്നയിച്ച് കേരള വി.സി.ക്ക് കെ.യു.ടി.ഒ. നിവേദനം സമർപ്പിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള നാല് സ‍ർവ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ തുടർന്ന് പോകുന്നതിൽ നിയമപരവും സാങ്കേതികവുമായ ഒരു തടസവും ഇപ്പോഴില്ല. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നിലവിലുള്ള വിദൂര വിദ്യാഭ്യാസ സംവിധാനം ഉപയോഗിക്കുന്നത്. ഇത് കൂടി കണക്കാക്കിയാണ് കെ.യു.ടി.ഒ. ഈ ആവശ്യം മുന്നോട്ട് വച്ചത്. ഇത്തരത്തിൽ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. കേരളത്തിലെ ഗവൺമെന്റ്, എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ ലഭിക്കാത്ത നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ കരുതി എത്രയും വേഗം സർവകലാശാല നടപടികൾ സ്വീകരിക്കണം.

Related Stories

Anweshanam
www.anweshanam.com