തിരുവന്തപുരത്ത് ഇന്ന് 926 പേര്‍ക്ക് കോവിഡ്

ഇതില്‍ സമ്പര്‍ക്കം മൂലം രോഗം വന്നത് 893 പേര്‍ക്കാണ്
തിരുവന്തപുരത്ത് ഇന്ന് 926 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് 926 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്ബര്‍ക്കം മൂലം രോഗം വന്നത് 893 പേര്‍ക്കാണ്.

അതേസമയം ഇന്ന് 488 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ മരണപ്പെട്ടവരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), ബാലരാമപുരം സ്വദേശി രാജന്‍ (53), പൂന്തുറ സ്വദേശിനി മേഴ്സ്ലി (72) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 163 ആയി ഉയര്‍ന്നിട്ടുണ്ട്.

ഇതുവരെജില്ലയില്‍ 24,700 പേര്‍ക്ക് രോഗം വന്നിട്ടുണ്ട്. നിലവില്‍ 6865 പേരാണ് രോഗം മൂലം ചികിത്സയില്‍ ഇരിക്കുന്നത്. 18,134 പേര്‍ ഇതുവരെ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com