തിരുവനന്തപുരത്ത് ഇന്ന് 824 പേര്‍ക്ക് കോവിഡ്; 783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

564 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 824 പേര്‍ക്ക് കോവിഡ്; 783 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 824 പേര്‍ക്ക്. ഇതില്‍ 783 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം 564 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ രോഗസാഹചര്യം അതീവ രൂക്ഷമായി തന്നെ തുടരുന്നു എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജില്ലയില്‍ മരണമടഞ്ഞ നാലുപേര്‍ക്ക് രോഗം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ചെമ്ബഴന്തി സ്വദേശി ഷാജി (47), മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), കാഞ്ഞിരംപാറ സ്വദേശിനി സീത (94), വള്ളിച്ചിറ സ്വദേശി സോമന്‍ (65) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 168 ആയി ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ 25,524 പേര്‍ക്കാണ് ഇതുവരെ രോഗം വന്നത്. 7196 പേരാണ് നിലവില്‍ ചികിത്സയില്‍കഴിയുന്നത്. ജില്ലയില്‍ 18,698 പേര്‍ക്ക് ഇതുവരെ രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com