തിരുവനന്തപുരത്ത് ഇന്ന് 814 പേര്‍ക്ക് കോവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ 411 പേര്‍ക്ക് രോഗമുക്തി നേടി
തിരുവനന്തപുരത്ത് ഇന്ന് 814 പേര്‍ക്ക് കോവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 814 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇന്ന് രോഗം കണ്ടെത്തിയവരില്‍ 14 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്നകണക്കുകള്‍ പ്രകാരം 8842 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

അതേസമയം ഇന്ന് ജില്ലയില്‍ 411 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് മരണപ്പെട്ട അഞ്ച് പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായിരുന്നുവെന്ന് ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം ജില്ലയില്‍ 205 ആയി ഉയര്‍ന്നു.

സെപ്റ്റംബര്‍ 21ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയന്‍ (59), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ് (60), സെപ്റ്റംബര്‍ 24ന് മരണമടഞ്ഞ തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നുവെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com