തിരുവനന്തപുരത്ത് ഇന്ന് 797 പേര്‍ക്ക് കോവിഡ്; 633 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

1200 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരത്ത് ഇന്ന് 797 പേര്‍ക്ക് കോവിഡ്; 633 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 797 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 633 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

ഇന്ന് ജില്ലയില്‍ 1200 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്. സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക് പ്രകാരം 11,720 പേരാണ് ജില്ലയില്‍ ഇപ്പോള്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നത്.

ജില്ലയിലുണ്ടായ രണ്ട് മരണങ്ങള്‍ കോവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി മീനകുമാരി (68), പൂജപ്പുര സ്വദേശി പീരുമുഹമ്മദ് (84) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.ഐ ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 308 ആയി ഉയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com