തിരുവനന്തപുരത്ത് ഇന്ന് 700 പേര്‍ക്ക് കോവിഡ്

532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം
 തിരുവനന്തപുരത്ത് ഇന്ന് 700 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 700 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം ഇന്ന് മാത്രം 910 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക് പ്രകാരം, നിലവില്‍ ജില്ലയില്‍ 12,385 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്.

ജില്ലയിലുണ്ടായ രണ്ട് മരണങ്ങള്‍ കോവിഡ് മൂലമെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72) എന്നിവരുടെ മരങ്ങളാണ് രോഗം മൂലമെന്ന് ഇന്ന് ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 257 ആയി ഉയര്‍ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com