തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് രോഗവ്യാപനം കുറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയില്‍ ഇന്ന് 679 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 350 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 775 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി.
അതേസമയം, കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം കൂടുകയാണ്. 1264 പേര്‍ക്കാണ് ഇവിടെ കോവിഡ് പോസിറ്റീവായത്. ഇതില്‍ 1195 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. ഇന്ന് 685 പേര് മാത്രമാണ് ജില്ലയില്‍ രോഗമുക്തി നേടിയത്.
Comments