തിരുവനന്തപുരത്ത് ഇന്ന് 675 പേര്‍ക്ക് കോവിഡ്
Thiruvananthapuram

തിരുവനന്തപുരത്ത് ഇന്ന് 675 പേര്‍ക്ക് കോവിഡ്

642 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

News Desk

News Desk

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 642 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 28 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ രോഗം ബാധിച്ചിട്ടുണ്ട്.

418 പേര്‍ ഇന്ന് രോഗമുക്തി നേടി. ഒരു മരണമാണ് ജില്ലയില്‍ ഇന്ന് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61) ആണ് മരണമടഞ്ഞത്.

അതസമയം ജില്ലയില്‍ പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകളൊന്നും ഇന്ന് പ്രഖ്യാപിച്ചിട്ടില്ല.

Anweshanam
www.anweshanam.com