തിരുവനന്തപുരത്ത് ഇന്ന് 629 പേര്‍ക്ക് കോവിഡ്

415 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്
തിരുവനന്തപുരത്ത് ഇന്ന് 629 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 629 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 415 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

അതേസമയം, ഇന്ന് ജില്ലയില്‍ 830 പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്. ജില്ലയില്‍ മരണപ്പെട്ടവരില്‍ ആറ് പേര്‍ക്ക് ,രോഗം ഉണ്ടായിരുന്നതായും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം മൂലം മരിച്ചവരുടെ എണ്ണം 314 ആയി ഉയര്‍ന്നിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com