തിരുവനന്തപുരത്ത് ഇന്ന് 590 പേര്‍ക്ക് കോവിഡ്
Thiruvananthapuram

തിരുവനന്തപുരത്ത് ഇന്ന് 590 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 512 പേര്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 590 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് 512 പേര്‍ കൊവിഡ് ഭേദമായി ആശുപത്രി വിട്ടു. തലസ്ഥാന ജില്ലയില്‍ തീരദേശം എന്നത് മാറി മിക്കയിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് നിലവിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 4449.

തിരുവനന്തപുരത്ത് കൂടുതല്‍ ജാഗ്രതയോടെ ഇടപെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് രോഗബാധിതരുടെ എണ്ണക്കൂടുതല്‍ വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏ‌റ്റവുമുയര്‍ന്ന പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 2433 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞത്. ആകെ ആക്ടീവ് കേസുകള്‍ 21,800 ആണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 40,162 സാമ്ബിളുകള്‍ പരിശോധിച്ചു.

Anweshanam
www.anweshanam.com