തിരുവനന്തപുരത്ത് ഇന്ന് 562 പേര്‍ക്ക് കോവിഡ്; 389 പേര്‍ക്ക് രോഗമുക്തി

ഇതില്‍ 542 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്
തിരുവനന്തപുരത്ത് ഇന്ന് 562 പേര്‍ക്ക് കോവിഡ്; 389 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 562 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 542 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ജില്ലയില്‍ 389 പേര്‍ക്ക് ഇന്ന് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരത്ത് നിലവില്‍ 4750 പേര്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക് വ്യകതമാക്കുന്നു. ജില്ലയില്‍ 18,730 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധയുണ്ടായത്.

തിരുവനന്തപുരത്ത് മരണപ്പെട്ട നാല് പേര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടായിരുന്നുവെന്ന് കാസര്‍കോഡ് എന്‍.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി നെല്‍സണ്‍ (89), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ പാറശാല സ്വദേശി പ്രഭാകരന്‍ ആശാരി (55), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ അഞ്ചാലുംമൂട് സ്വദേശിനി റഹുമാബീവി (66), ആഗസ്റ്റ് 30ന് മരണമടഞ്ഞ മുളയറ സ്വദേശി മഹേഷ് (44) എന്നിവര്‍ക്കാണ് രോഗബാധ ഉണ്ടായിരുന്നുവെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ എണ്ണം 123ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com