തിരുവനന്തപുരത്ത് ഇന്ന് 533 കോവിഡ് രോഗികള്‍

519 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരത്ത് ഇന്ന് 533 കോവിഡ് രോഗികള്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 533 പേര്‍ക്ക്. ഇതില്‍ 497 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ജില്ലയില്‍ 31 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ന് മാത്രം 519 പേര്‍ ജില്ലയില്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയില്‍ മരണമടഞ്ഞ നാല് പേര്‍ കോവിഡ് രോഗബാധിതരായിരുന്നു എന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സോമശേഖരന്‍ (73), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുമല സ്വദേശി ഭാഗീരഥി അമ്മ (82), റസല്‍പുരം സ്വദേശി രമണി (65), കരിയ്ക്കകം സ്വദേശി സുരേഷ് ബാബു (57) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കോവിഡ് മരണങ്ങളുടെ എണ്ണം 175 ആയി ഉയര്‍ന്നിട്ടുണ്ട്.

രോഗ വ്യാപനത്തില്‍ കോഴിക്കോട്(376), മലപ്പുറം(349), കണ്ണൂര്‍(314) ജില്ലകള്‍ ഇന്നും മുന്നൂറ് കടന്നു. മറ്റ് ജില്ലകളില്‍ രോഗവ്യാപനം 200 കടന്നിട്ടില്ല. അതേസമയം അവധിയായതിനാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 24,50,599 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,96,191 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Related Stories

Anweshanam
www.anweshanam.com