തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 531 പേര്‍ക്ക് കോവിഡ്, 502 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
Thiruvananthapuram

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 531 പേര്‍ക്ക് കോവിഡ്, 502 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

13 പേര്‍ രോഗമുക്തി നേടി

News Desk

News Desk

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കോവിഡ് സമ്പര്‍ക്കവ്യാപനം അതിരൂക്ഷമാവുകയാണ്. രോഗം സ്ഥിരീകരിച്ച 531 പേരില്‍ 502 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 613 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ജില്ലായില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആറ് മരണങ്ങളാണ് ജില്ലയില്‍ കൊവിഡ് മൂലമെന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന്‍ (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്‌ളോറാമ്മ (76) എന്നിവരാണ് മരണമടഞ്ഞത്.

തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി (17, 18) എന്നീ വാര്‍ഡുകള്‍ ഇന്ന് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റിച്ചല്‍ (10, 11, 12,) എന്നീ പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതെസമയം, സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ 300 കടന്ന് കോവിഡ് രോഗികള്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com