തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വെള്ളിയാഴ്ച 494 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 395 പേര്‍ക്കും സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 308 പേര് ജില്ലയി രോഗമുക്തി നേടി.
സംസ്ഥാന ആരോഗ്യവകുപ്പ് നല്കുന്ന കണക്ക് പ്രകാരം ജില്ലയില്‍ നിലവില്‍ 4927 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലുണ്ടായ മൂന്ന് മരണങ്ങള് കൊവിഡ് മൂലമാണെന്ന് ഇന്ന് ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 21ന് മരണമടഞ്ഞ പട്ടം സ്വദേശി ബിജു (47), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കിളിമാനൂര്‍ സ്വദേശിനി നദീറ സമദ് (66) എന്നിവരുടെ മരങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 134 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,313 ആയിട്ടുമുണ്ട്.
Comments