തലസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 477 പോസിറ്റീവ് കേ​സു​ക​ള്‍
Thiruvananthapuram

തലസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 477 പോസിറ്റീവ് കേ​സു​ക​ള്‍

ഇതില്‍ 463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്

News Desk

News Desk

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് 477 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ജില്ലയില്‍ ഇന്ന് 426 പേര്‍ രോഗമുക്തിയും നേടിയിട്ടുണ്ട്. ജില്ലയില്‍ മൂന്ന് പേര്‍ കോവിഡ് മൂലമാണ് മരണമടഞ്ഞതെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം അമരവിള സ്വദേശി രവിദാസ് (69), വിഴിഞ്ഞം സ്വദേശി ശബരിയാര്‍ (65), വെഞ്ഞാറമൂട് സ്വദേശി സുലജ (56) എന്നിവരാണ് രോഗം മൂലം മരിച്ചതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ രോഗം മൂലം മരിച്ചവരുടെ എണ്ണം 104 ആയി ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ഡാഷ്ബോര്‍ഡ് നല്‍കുന്ന വിവരപ്രകാരം ജില്ലയില്‍ 5319 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 16, 797 ആണ്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 11, 777.

Anweshanam
www.anweshanam.com