തിരുവനന്തപുരത്ത് ഇന്ന് 332 പേര്‍ക്ക് കോവിഡ്

313 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്
 തിരുവനന്തപുരത്ത് ഇന്ന്  332 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 332 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 313 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം ജില്ലയില്‍ ഇന്ന് 415 പേര്‍ രോഗമുക്തി ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ മൂന്ന് പേര്‍ക്ക് കോവിഡ് രോഗം ഉണ്ടായിരുന്നതായി ഇന്ന് ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചു.

ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവര്‍ക്കാണ് രോഗമുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ഉള്‍പ്പെടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ ഇന്നത്തെ രോഗികളുടെ എണ്ണം 300ന്‌ മുകളിലാണ്. മലപ്പുറത്ത് ഇന്ന് 482 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, കോഴിക്കോട്ട് 382 ആണ് ഇന്നത്തെ രോഗികളുടെ എണ്ണം. എറണാകുളത്ത് ഇന്ന് 255 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, കണ്ണൂരില്‍ 232 പേരില്‍ രോഗം കണ്ടെത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com