തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഇന്ന് 1,119 പേ​ര്‍​ക്ക് കോ​വി​ഡ്
ഇ​തി​ല്‍ 943 പേ​ര്‍​ക്കു സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഇന്ന് 1,119 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 1,119 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 943 പേ​ര്‍​ക്കു സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 149 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 17 പേ​ര്‍ വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​പേ​ര്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ​താ​ണ്. എ​ട്ടു​പേ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്നും സ്ഥി​രീ​ക​രി​ച്ചു.

പെ​രു​കാ​വ് സ്വ​ദേ​ശി കൃ​ഷ്ണ​ന്‍ നാ​യ​ര്‍(83), ആ​ന​യ​റ സ്വ​ദേ​ശി അ​ശോ​ക​ന്‍(75), വേ​ളി സ്വ​ദേ​ശി​നി ജോ​സ​ഫൈ​ന്‍ ഫ്രാ​ങ്ക്ലി​ന്‍(72), പാ​റ​ശ്ശാ​ല സ്വ​ദേ​ശി രാ​ജ​യ്യ​ന്‍(80), മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി റോ​ബ​ര്‍​ട്ട്(53), പാ​ലോ​ട് സ്വ​ദേ​ശി​നി ജ​യ​ന്തി(50), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​ണ്ണാ​ച്ചി പെ​രു​മാ​ള്‍ ആ​ചാ​രി(90), മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി ദേ​വ​രാ​ജ്(55) എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 441 പേ​ര്‍ സ്ത്രീ​ക​ളും 678 പേ​ര്‍ പു​രു​ഷന്‍മാ​രു​മാ​ണ്. ഇ​വ​രി​ല്‍ 15 വ​യ​സി​നു താ​ഴെ​യു​ള്ള 120 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 166 പേ​രു​മു​ണ്ട്. പു​തു​താ​യി 3,913 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​വ​ര​ട​ക്കം 29,785 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

2,921 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ലാ​കെ 12,594 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. 880 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com