ക്വാറന്റീനില്‍ കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത നിലയില്‍
Pathanamthitta

ക്വാറന്റീനില്‍ കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

ഏഴംകുളം പുതുമല ചേര്‍ക്കോട്ട് കോളനിയില്‍ ചേര്‍ക്കോട്ട് പുത്തന്‍വിളയില്‍ സുഭാഷിന്റെ ഭാര്യ മേരി മായസ (28) ആണ് മരിച്ചത്

By News Desk

Published on :

അടൂര്‍: വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഏഴംകുളം പുതുമല ചേര്‍ക്കോട്ട് കോളനിയില്‍ ചേര്‍ക്കോട്ട് പുത്തന്‍വിളയില്‍ സുഭാഷിന്റെ ഭാര്യ മേരി മായസ (28) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഹോംനഴ്‌സായി ജോലി ചെയ്തിരുന്ന യുവതി കഴിഞ്ഞ 27ന് ആണ് നാട്ടിലെത്തിയത്. വീടിനു സമീപമുള്ള മറ്റൊരു വീട്ടില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഭാഷിന്റെ സുഹൃത്തിനോട് ജീവനൊടുക്കാന്‍ പോകുകയാണെന്ന് യുവതി ഫോണ്‍ വിളിച്ചു പറഞ്ഞതായും ഇതേ തുടര്‍ന്ന് ഭര്‍ത്താവ് സുഭാഷ് വീട്ടിലെത്തിയപ്പോഴേക്ക് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കോവിഡ് പരിശോധന നടത്തുന്നതിനുവേണ്ടി മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Anweshanam
www.anweshanam.com