ക്വാറന്റീന്‍ സെന്ററില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 19കാരന്‍ പിടിയില്‍
Pathanamthitta

ക്വാറന്റീന്‍ സെന്ററില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 19കാരന്‍ പിടിയില്‍

ക്വാറന്റീന്‍ നിരീക്ഷണ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് രക്ഷയില്ല.

By News Desk

Published on :

പത്തനംതിട്ട: ക്വാറന്റീന്‍ നിരീക്ഷണ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് രക്ഷയില്ല. സര്‍ക്കാര്‍ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പത്തനംതിട്ട ചുട്ടിപ്പാറ വടക്കേല്‍ചരുവില്‍ ആദില്‍(19)ആണ് പിടിയിലായത്. ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞെത്തിയായിരുന്നു പീഡിപ്പിക്കാന്‍ ശ്രമം. നഗരത്തിലെ അബാന്‍ ആര്‍ക്കേഡിലുള്ള സെന്ററില്‍ തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ യുവതിയുടെ മുറിയില്‍ ആരോഗ്യപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ചെന്നത്. പരിശോധനകളുണ്ടെന്ന് പറഞ്ഞ് യുവതിയെ കയറിപ്പിടിച്ചു. ഇവര്‍ ബഹളം വെച്ചതോടെ യുവാവ് ഇറങ്ങിയോടിയെങ്കിലും വൊളന്റിയേഴ്‌സ് ഗേറ്റുപൂട്ടിയതിനാല്‍ പുറത്തുചാടാനായില്ല. അതോടെ ഇയാളെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Anweshanam
www.anweshanam.com