​പത്ത​നം​തി​ട്ടയി​ല്‍ 190 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

​പത്ത​നം​തി​ട്ടയി​ല്‍ 190 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 190 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 14 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും 22 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ്. 154 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 5836 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 3968 പേ​ര്‍ സ​മ്ബ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ര​ണ്ട് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 1) സെ​പ്റ്റം​ബ​ര്‍ 18ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച അ​ടൂ​ര്‍ സ്വ​ദേ​ശി (70) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച്‌ സെ​പ്റ്റം​ബ​ര്‍ 19ന് ​മ​ര​ണ​പ്പെ​ട്ടു. ഹൈ​പ്പ​ര്‍​ടെ​ന്‍​ഷ​ന്‍, ഡ​യ​ബ​റ്റി​സ്, കി​ഡ്‌​നി സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു. 2) സെ​പ്റ്റം​ബ​ര്‍ 10ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ന്ത​ളം സ്വ​ദേ​ശി (85) പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച്‌ സെ​പ്റ്റം​ബ​ര്‍ 20ന് ​മ​ര​ണ​മ​ട​ഞ്ഞു. പ്ര​മേ​ഹം, ര​ക്താ​തി സ​മ്മ​ര്‍​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 38 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് 79 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 4504 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1292 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1257 പേ​ര്‍ ജി​ല്ല​യി​ലും, 35 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.

Related Stories

Anweshanam
www.anweshanam.com