പ​ത്ത​നം​തി​ട്ട ന​ഗ​രം അ​ട​ച്ചു​പൂ​ട്ടി; ഇന്ന് 7 പേര്‍ക്ക് കോവിഡ്
Pathanamthitta

പ​ത്ത​നം​തി​ട്ട ന​ഗ​രം അ​ട​ച്ചു​പൂ​ട്ടി; ഇന്ന് 7 പേര്‍ക്ക് കോവിഡ്

റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി​യി​ട്ടു​ണ്ട്

By News Desk

Published on :

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി. ന​ഗ​രം പൂ​ര്‍​ണ​മാ​യി അ​ട​ച്ചു. കു​ന്പ​ഴ മ​ല്‍​സ്യ​മാ​ര്‍​ക്ക​റ്റും അ​ട​ച്ചു. റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ര്‍​ഡു​ക​ളും ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ര്‍ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്കു ക​ത്തു ന​ല്‍​കി. ഉ​റ​വി​ടം അ​റി​യാ​ത്ത സ​ന്പ​ര്‍​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം ജി​ല്ല​യി​ല്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക​ള​ക്ട​റു​ടെ ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച ഏ​ഴു പേ​ര്‍​ക്കാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യപാരിയുടേയും കുലശേഖരപ്പതി സ്വദേശിയുടേയും ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ അഞ്ചു പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 400 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 181 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.

Anweshanam
www.anweshanam.com