കണ്‍ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും 15 വാര്‍ഡുകളെ ഒഴിവാക്കി

പന്തളം നഗരസഭയിലെ വാര്‍ഡ് 31, 32, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 14, 20, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, മൂന്ന്, അഞ്ച്, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട്, 13, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, കടപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത് എന്നീ സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി.ഈ വാര്‍ഡുകളില്‍ കണ്‍ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം അവസാനിച്ച സാഹചര്യത്തിലും, കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കണമെന്നുള്ള പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ ലഭ്യമാകാത്ത സാഹചര്യത്തിലുമാണ് ഇത് ഒഴിവാക്കി പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചത്.

Related Stories

Anweshanam
www.anweshanam.com