പത്തനംതിട്ടയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് കോവിഡ്; ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍

ഏരിയ കമ്മിറ്റി അംഗത്തിന്റെ ആരോഗ്യം മോശമായ നിലയിലായതിനാല്‍ പൂര്‍ണമായ സമ്ബര്‍ക്ക പട്ടിക തയ്യാറാകാനായി ഇനിയും സാധിച്ചിട്ടില്ല
പത്തനംതിട്ടയില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന് കോവിഡ്; ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്.

ഏരിയ കമ്മിറ്റി അംഗത്തിന്റെ ആരോഗ്യം മോശമായ നിലയിലായതിനാല്‍ പൂര്‍ണമായ സമ്ബര്‍ക്ക പട്ടിക തയ്യാറാകാനായി ഇനിയും സാധിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുപക്ഷ വികസ സമിതി യോഗത്തില്‍ രോഗം സ്ഥിരീകരിച്ച ഏരിയ കമ്മറ്റി അംഗത്തിനൊപ്പം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്തിരുന്നു. ഈ അംഗങ്ങള്‍ തന്നെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്നലെ സി.പി.എം ഡിസി ഓഫീസില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com