കോവിഡ് ആശങ്കയില്‍ പത്തനംതിട്ട; 7 പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Pathanamthitta

കോവിഡ് ആശങ്കയില്‍ പത്തനംതിട്ട; 7 പൊലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

By News Desk

Published on :

പത്തനംതിട്ട : പത്തനംതിട്ടയില്‍ കോവിഡ് ആശങ്ക വര്‍ധിക്കുകയാണ്. മലയാലപ്പുഴ സ്റ്റേഷനിലെ ഏഴ് പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ജില്ലയില്‍ നാല് വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. തിരുവല്ലയില്‍ 3 വാര്‍ഡുകളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ തുടരുക. കുമ്പഴ മേഖലയില്‍ ഉറവിടം വ്യക്തമല്ലാത്തവരും സമ്ബര്‍ക്ക കേസുകളും വര്‍ധിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിവ്യാപനം തടയാനാണ് 8ാം തീയതി പത്തനംതിട്ട നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ 20 ദിവസമായി അവശ്യ മേഖല ഒഴികെ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. പൊതുഗതാഗതം നിര്‍ത്തിവച്ചു. ഇന്നുമുതല്‍ 13,14,21, 25 വാര്‍ഡുകള്‍ മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണ്‍. തിരുവല്ല നഗരസഭയിലെ 5,7,8 എന്നീ വാര്‍ഡുകള്‍ നിയന്ത്രിത മേഖലയായി തുടരും.

Anweshanam
www.anweshanam.com