പത്തനംതിട്ടയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ജില്ലയിലിന്ന് രോഗം സ്ഥിരീകരിച്ചത് 91പേർക്ക്

53 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്
പത്തനംതിട്ടയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ജില്ലയിലിന്ന് രോഗം സ്ഥിരീകരിച്ചത് 91പേർക്ക്

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയിലെ പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. 53 പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെയാണ്.

രോഗം സ്ഥിരീകരിച്ചതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ച 7 പേരുടെ ഉറവിടം അവ്യക്തമാണ്.

21 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനത്തു നിന്നും എത്തിയ 14 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

അതേസമയം,48 പേർ ജില്ലയിൽ ഇന്ന് രോഗ മുക്തരായി.

Related Stories

Anweshanam
www.anweshanam.com