കോവിഡ് ബാധിച്ച മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ കൈത്താങ്ങ്
Palakkad

കോവിഡ് ബാധിച്ച മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷന്റെ കൈത്താങ്ങ്

anweshanam@gmail.com

anweshanam@gmail.com

പാലക്കാട്: കോവിഡ് ബാധിച്ച മരണപ്പെട്ട പ്രവാസി കുടുംബങ്ങൾക്കുള്ള പീപ്പിൾസ് ഫൗണ്ടേഷന്റെ പുനരധിവാസ പദ്ധതിയുടെ വിഭവ സമാഹരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രമുഖ വ്യാപാരി എസ്.കെ. നൂറുദ്ദീനിൽ നിന്നും വീട് നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങിക്കൊണ്ട് ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ നദ് വി നിർവ്വഹിച്ചു.ദുരിതകാലങ്ങളെ കേരളീയ സമൂഹം മറികടന്നത് കൂട്ടായ പരിശ്രമത്തിലൂടെയാണെന്നും നാടിന്റെ നട്ടെല്ലായ പ്രവാസി സമൂഹത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാനുള്ള ഉദ്യമത്തിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഫൗണ്ടേഷൻ ജില്ലാകോഡിനേറ്റർ പി.എം.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഡോ. ഷെഫീഖ്, കെ.പി.ഖാലിദ്, ഷാജഹാൻ മുണ്ടൂർ തുടങ്ങി വ്യാപാര, വ്യവസായ മേഖലകളിലെ പ്രമുഖർ നൽകിയ ഫണ്ട് നേതാക്കൾ ഏറ്റുവാങ്ങി.ഫൗണ്ടേഷൻ സംസ്ഥാന പ്രതിനിധി പി.എസ്.അബുഫൈസൽ, കെ.എ.സലാം, ഹസനാർ കുട്ടി ആലത്തൂർ എന്നിവർ സംസാരിച്ചു.

Anweshanam
www.anweshanam.com