പാലക്കാട് ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കോവിഡ്

99 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3284 ആയി.
പാലക്കാട് ജില്ലയില്‍ ഇന്ന്  481 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 209 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 241 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 28 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.99 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3284 ആയി.

ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 3 പേർ ഇടുക്കി ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 7 പേർ തിരുവനന്തപുരം ജില്ലയിലു 8 പേർ കോഴിക്കോട് ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 48 പേർ മലപ്പുറം ജില്ലയിലും 49 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com