പാലക്കാട് ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്ന് 325 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 135 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 180 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 9 പേർ,1 ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും.185 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2179 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ വീതം കണ്ണൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലും,3 പേർ കാസർഗോഡ് ജില്ലയിലും 5 പേർ തിരുവനന്തപുരം ജില്ലയിലും, 6 പേർ കോഴിക്കോട് ജില്ലയിലും, 10 പേർ എറണാകുളം ജില്ലയിലും, 33 പേർ തൃശ്ശൂർ ജില്ലയിലും 57 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com