പാലക്കാട് ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 
Palakkad

പാലക്കാട് ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 

ജില്ലയിൽ 17 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

By News Desk

Published on :

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് 11കാരിക്ക് ഉൾപ്പെടെ 50 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ അതിഥി തൊഴിലാളികളാണ്.

ജില്ലയിൽ 17 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. സൗദിയില്‍ നിന്ന് വന്ന ഒന്‍പത് പേരും, യുഎഇയില്‍ നിന്ന് വന്ന 12 പേരും, കര്‍ണ്ണാടകയില്‍ നിന്ന് വന്ന മൂന്നു പേരും, ഹൈദരാബാദ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും, ഒമാന്‍, കുവൈത്ത്, ന്യൂസിലാന്‍റ്, ഐവറികോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും, വെസ്റ്റ് ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍ നിന്നെത്തിയ മൂന്നുപേര്‍ വീതവും, ജാര്‍ഖണ്ഡില്‍ നിന്നെത്തിയ പതിനൊന്നു പേരുമാണ് ഇന്ന് പോസിറ്റീവായത്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. ഇതു കൂടാതെ, നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Anweshanam
www.anweshanam.com