പാലക്കാട് ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
പാലക്കാട് ജില്ലയിൽ  ഇന്ന് 133 പേർക്ക് കോവിഡ്

പാലക്കാട് : ജില്ലയില്‍ ഇന്ന് 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 44 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 87 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 74 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1494 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, വയനാട് ജില്ലകളിലും, 2 പേർ വീതം കണ്ണൂർ,കാസർഗോഡ് ജില്ലകളിലും 4 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 25 പേർ തൃശ്ശൂർ ജില്ലയിലും 43 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com