പാലക്കാട്  ജില്ലയില്‍  84‍ പേർക്ക് കോവിഡ്

പാലക്കാട് ജില്ലയില്‍ 84‍ പേർക്ക് കോവിഡ്

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1288 ആയി.

പാലക്കാട്: ജില്ലയില്‍ ഇന്ന് 84‍ പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 29 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 49 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേർ, 1 ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 83 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1288 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, ഇടുക്കി, കണ്ണൂർ, കോഴിക്കോട്, വയനാട്, ജില്ലകളിലും, 2 പേർ കാസർഗോഡ് ജില്ലയിലും 12 പേർ തിരുവനന്തപുരം ജില്ലയിലും 6 പേർ എറണാകുളം ജില്ലകളിലും 19 പേർ തൃശ്ശൂർ ജില്ലയിലും 38 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com