ഹൈടെക് സംവിധാനം ഒരുക്കി നെന്മാറ പൊലീസ്
Palakkad

ഹൈടെക് സംവിധാനം ഒരുക്കി നെന്മാറ പൊലീസ്

പരാതികള്‍ സ്വീകരിക്കാനും മറ്റ് എല്ലാ സേവനങ്ങള്‍ക്കും ഹൈടെക് സംവിധാനം ഒരുക്കി നെന്മാറ പൊലീസ് സ്റ്റേഷന്‍.

By News Desk

Published on :

പാലക്കാട്: പരാതികള്‍ സ്വീകരിക്കാനും മറ്റ് എല്ലാ സേവനങ്ങള്‍ക്കും ഹൈടെക് സംവിധാനം ഒരുക്കി നെന്മാറ പൊലീസ് സ്റ്റേഷന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പുതിയ രീതി സ്വീകരിച്ചത്. ഇതിനായി ആരംഭിച്ച വാട്‌സാപ്, ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ വഴി എളുപ്പത്തില്‍ ബന്ധപ്പെടാനാകുന്ന സംവിധാനം ഇന്നലെ നിലവില്‍ വന്നു. ഇന്നലെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കെ. ബാബു എംഎല്‍എ വാട്‌സാപ് വിഡിയോയിലൂടെ സിഐ. എ. ദീപകുമാറിനെ വിളിച്ചായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എസ്‌ഐ ടി.പി. നാരായണന്‍, ജൂനിയര്‍ എസ്‌ഐ. ജൈസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Anweshanam
www.anweshanam.com