പാലക്കാട് ജില്ലയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

25 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
പാലക്കാട് ജില്ലയില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് പത്തു മാസവും മൂന്നു വയസ്സും പ്രായമുള്ള കുട്ടികൾക്ക് ഉൾപ്പെടെ 25 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 14 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ ഒൻപത് പേര്‍ രോഗമുക്തരായി.

അതെസമയം, വെസ്റ്റ് ബംഗാളിൽ നിന്ന് ജൂൺ 19ന് വന്ന 14 അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു. 20 വയസ്സുകാരായ ആറുപേർ, 21 വയസ്സുകാരായ മൂന്ന് പേർ,18,19,28,37,39 വയസ്സുകാർ എന്നിങ്ങനെ 14 പുരുഷന്മാരാണ് ഉള്ളത്. 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിതാവളത്തുള്ള ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ. ആദ്യ ദിവസം തന്നെ ക്യാമ്പിൽ ഉള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിൽ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവ് ആയത്.ബാക്കി 21 സാമ്പിൾ പരിശോധനകളുടെ ഫലം വരാനുണ്ട്.

ആകെ 193 പേരാണ് പാലക്കാട് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. ഇതുകൂടാതെ പാലക്കാട് നിന്നുള്ള നാല് പേർ മലപ്പുറത്തും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com