പട്ടാമ്പി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് നിയമനം നടത്തുന്നു

പട്ടാമ്പി പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രത്തിലെ വിവിധ തസ്തികകളിലേയ്ക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, നഴ്സിംഗ് അസിസ്റ്റന്റ് ഒഴിവുകളിലാണ് നിയമനം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 28 ന് രാവിലെ 11ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വിവിധ തസ്തികകളിലേക്ക് വേണ്ട യോഗ്യത താഴെ പറയുന്നു

ഡോക്ടർ - എം.ബി.ബി എസ്, ടി.സി.എം.സി രജിസ്ട്രേഷൻ നിർബന്ധം.

സ്റ്റാഫ് നഴ്സ് - ബി.എസ്.സി നഴ്സിങ് / ജി.എൻ.എം നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.

ഫാർമസിസ്റ്റ് - ബി.ഫാം /ഡി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.

ലാബ് ടെക്നീഷ്യൻ - ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി. (കേരള പി.എസ്.സി അംഗീകൃത കോഴ്സ് ആയിരിക്കണം)

ഡാറ്റാ എൻട്രി ഓപ്പറേറ്റർ - ബിരുദം (ആർട്സ്, കൊമേഴ്സ്, സയൻസ്) പാസായിരിക്കണം. ഡി.സി.എ/ പി.ജി.ഡി.സി.എ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

നഴ്സിങ് അസിസ്റ്റൻ്റ് - ഏഴാം തരം പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

പ്രായപരിധി 2020 ജൂലൈ 1 ന് 40 കവിയരുത്. ഫോൺ: 0466- 2213769

Related Stories

Anweshanam
www.anweshanam.com