പാലക്കാട് ജില്ലയിൽ ഇന്ന് 58 പേർക്ക് കോവിഡ്

64 പേർ ജില്ലയിൽ രോഗമുക്തി നേടി
പാലക്കാട് ജില്ലയിൽ ഇന്ന് 58 പേർക്ക് കോവിഡ്

പാലക്കാട്: ജില്ലയിൽ ഇന്ന് 58 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ രോഗബാധ കണ്ടെത്തിയ 25 പേർ ഉൾപ്പെടെ 58 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മൂന്ന് വിവിധ ഭാഷ തൊഴിലാളികൾക്കും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർക്കും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർക്കും ഉറവിടം അറിയാത്ത നാലു പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച നാലുപേർക്കും ഒരു കണ്ണൂർ സ്വദേശിക്കും ഉൾപ്പെടെയാണ് 58 പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

അമ്പലപ്പാറ സ്വദേശികൾക്ക് ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.കൂടാതെ 64 പേർ ജില്ലയിൽ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി.

Related Stories

Anweshanam
www.anweshanam.com