പാലക്കാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ്

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 93 പേരാണ് ഇന്ന് രോഗമുക്തരായത്. പട്ടാമ്ബിയില്‍ നടത്തിയ ആന്‍റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 20 പേരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ കോട്ടോപ്പാടം, കടമ്ബഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാള്‍ കണ്ണൂരിലും ചികില്‍സയില്‍ ഉണ്ട്.

Related Stories

Anweshanam
www.anweshanam.com