പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്; 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 367 ആയി
പാലക്കാട് ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ്; 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

പാലക്കാട്: ജില്ലയിൽ ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ സ്ഥിരീകരിച്ച 15 പേരും ഇതിൽ ഉൾപ്പെടും. ഒരു വിവിധ ഭാഷാ തൊഴിലാളി , ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർ , കരിമ്പ സ്വദേശിയായ ഒരു ടാക്സി ഡ്രൈവറും ബാക്കിയുളള 27 പേരിൽ ഉൾപ്പെടുന്നു.

പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ ഒരു മലപ്പുറം സ്വദേശിക്കും മൂന്നു തൃശ്ശൂർ സ്വദേശികൾക്കും ഉൾപ്പെടെ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവേഗപ്പുറ, തൃത്താല, ആനക്കര പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പരിശോധന ക്യാമ്പ് നടത്തിയത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 367 ആയി. അതേസമയം, അഞ്ചുപേർ ജില്ലയിൽ ഇന്ന് രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com