പാലക്കാട് ജില്ലയിൽ ഇന്ന് 35 പേർക്ക് രോഗബാധ
Palakkad

പാലക്കാട് ജില്ലയിൽ ഇന്ന് 35 പേർക്ക് രോഗബാധ

13 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

By News Desk

Published on :

പാലക്കാട്: ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉൾപ്പെടുന്നു.

രണ്ട് വിവിധ ഭാഷ തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാല് പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിൽ ഇന്ന് 23 പേർ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ ടെസ്റ്റിൽ ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 15 പേർക്കാണ് ആൻറിജൻ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 356 പേർക്കാണ് ഇവിടെ ആൻറിജൻ പരിശോധന നടത്തിയത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 332 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ചികിത്സയിൽ ഉണ്ട്.

Anweshanam
www.anweshanam.com