പാലക്കാട് ജില്ലയില്‍ ഇന്ന് 31 പേർക്ക് കോവിഡ്

യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ ഇന്ന് 31 പേർക്ക് കോവിഡ്

പാലക്കാട്: പാലക്കാട് ജില്ലയില്‍ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.

സൗദിയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയവേ ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും (40, പുരുഷൻ) സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മരണ ശേഷം സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 247 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ട് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

കൊഴിഞ്ഞാമ്പാറയിൽ താമസമുള്ള ബീഹാർ സ്വദേശിയ്ക്കും ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ആൻറിജൻ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ ഒരു കാരാകുറിശ്ശി സ്വദേശിക്കും (34 പുരുഷൻ) ആൻറിജൻ ടെസ്റ്റിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com