പാലക്കാട് ജില്ലയിൽ ഇന്ന് 184 പേർക്ക് കോവിഡ്
Palakkad

പാലക്കാട് ജില്ലയിൽ ഇന്ന് 184 പേർക്ക് കോവിഡ്

News Desk

News Desk

പാലക്കാട്: ജില്ലയിൽ ഇന്ന് 184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരു മലപ്പുറം സ്വദേശിയും ഉൾപ്പെടുന്നു.

സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേർ, വിദേശത്ത് നിന്ന് വന്ന 2 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 22 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 45 പേർ ഉൾപ്പെടെയാണ് 184 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 39 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗമുക്തി .ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1200 ആയി.

Anweshanam
www.anweshanam.com