പാലക്കാട് ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്;  146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Palakkad

പാലക്കാട് ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്; 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

News Desk

News Desk

പാലക്കാട്: ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 17 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേര്‍എന്നിവര്‍ക്കും രോഗം ബാധിച്ചു. 89 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 855 ആയി. പാലക്കാട് ജില്ലക്കാരായ 20 പേര്‍ തൃശൂര്‍ ജില്ലയിലും ഒന്‍പത് പേര്‍ കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏഴു പേര്‍ വീതം മലപ്പുറം എറണാകുളം ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.

Anweshanam
www.anweshanam.com