പാ​ല​ക്കാ​ട്ട് 167 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

171പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
പാ​ല​ക്കാ​ട്ട് 167 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച 167 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 128 പേ​ര്‍, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന 7 പേ​ര്‍, വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന 3 പേ​ര്‍, ഉ​റ​വി​ടം അ​റി​യാ​ത്ത രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 29 പേ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടും. 171പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ക​ഞ്ചി​ക്കോ​ടു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ കേ​ന്ദ്ര​ത്തി​ല്‍ നാ​ലു പു​രു​ഷന്‍മാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട ച​ന്ദ്ര​ന​ഗ​ര്‍ സ്വ​ദേ​ശി​ക്ക് (62 പു​രു​ഷ​ന്‍) തി​ങ്ക​ളാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2203 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ള്‍ വീ​തം തൃ​ശ്ശൂ​ര്‍,കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ര​ണ്ടു​പേ​ര്‍ വ​യ​നാ​ട്, ആ​റു​പേ​ര്‍ എ​റ​ണാ​കു​ളം, 11 പേ​ര്‍ കോ​ഴി​ക്കോ​ട്, 30 പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

Related Stories

Anweshanam
www.anweshanam.com