പാലക്കാട് ജില്ലയിൽ 137 പേർക്ക് കോവിഡ്

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 923 ആയി
പാലക്കാട് ജില്ലയിൽ 137 പേർക്ക് കോവിഡ്

പാലക്കാട്: ജില്ലയിൽ 137 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ചികിത്സയിലുള്ള മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെയാണ് ഈ കണക്കുകൾ.

ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നുള്ള 47 പേർക്ക് ഉൾപ്പടെയാണ് 101 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ ഉണ്ടായത്, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 21 പേർ എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 53 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 923 ആയി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com