പാലക്കാട് ജി​ല്ല​യി​ല്‍ ഇ​ന്ന് 123 പേ​ര്‍​ക്ക് കോ​വി​ഡ്
Palakkad

പാലക്കാട് ജി​ല്ല​യി​ല്‍ ഇ​ന്ന് 123 പേ​ര്‍​ക്ക് കോ​വി​ഡ്

48 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്

News Desk

News Desk

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 123 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 48 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 19 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 20 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 30 പേര്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വന്നതാണ്.‌

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 609 ആ​യി. ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ര​ണ്ടു​പേ​ര്‍ വീ​തം ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും അ​ഞ്ച് പേ​ര്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും നാ​ലു​പേ​ര്‍ എ​റ​ണാ​കു​ള​ത്തും, ആ​റു​പേ​ര്‍ മ​ല​പ്പു​റം ജി​ല്ല​യി​ലും ഒ​രാ​ള്‍ വീ​തം കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്.

ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ മാ​ത്തൂ​ര്‍ സ്വ​ദേ​ശി​യും ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നു വ​ന്ന ശേ​ഷം മ​ര​ണ​പ്പെ​ട്ട വേ​ങ്ങ​ശ്ശേ​രി സ്വ​ദേ​ശി​യും ഇ​ന്ന് രോ​ഗം സ്വീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു​ണ്ട്. 33 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Anweshanam
www.anweshanam.com