പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19; പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു
Malappuram

പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19; പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തു

By News Desk

Published on :

മലപ്പുറം: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് 19 സ്ഥിരീകരിച്ചു. പൊന്നാനിയില്‍ സബ്ട്രഷറി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തിരൂരങ്ങാട് നഗരസഭ ഓഫീസും അടച്ചു. ഇവിടുത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തു. എംഎസ്‍എഫ് നേതാവിന്‍റെ രോഗ ഉറവിടം കണ്ടെത്താത്തതാണ് കാരണം. ഇയാളുടെ സമ്പർക്ക പട്ടികയും വലുതാണ്. ഉറവിടം അറിയാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയെന്നാണ് നിഗമനം.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ കണ്ടെയിന്‍മെന്‍റ് സോണുകളിൽ വേണ്ടി വന്നാൽ മുന്നറിയിപ്പില്ലാതെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. ഇതിനായി പ്രത്യക ആലോചന നടത്തില്ല. വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞാൽ ഉടൻ നടപ്പാക്കും. എറണാകുളം ജില്ലയിൽ ഗുരുതരമായ സ്‌ഥിതിയാണ്. കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം വർധിപ്പിക്കും.

Anweshanam
www.anweshanam.com