പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്ന് മലപ്പുറം

ഇന്ന് 1040 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്ന് മലപ്പുറം

മലപ്പുറം: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1040 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 970 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 54 പേരുടെ ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 525 പേര്‍ രോഗമുക്തരായി.

ഇതോടെ ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 5,261 ആയി. 38,537 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 530 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,820 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,65,017 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,477 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

Related Stories

Anweshanam
www.anweshanam.com