മൊയ്തീൻ ബസാർ അങ്ങാടിയിലെ കലാ ക്ലബ്ബിൻറെ 12 ആം വാർഷികം ആഘോഷിച്ചു

പരിപാടിയുടെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംഷിയ സുബൈർ ഉദ്ഘാടനം ചെയ്തു
മൊയ്തീൻ ബസാർ അങ്ങാടിയിലെ കലാ ക്ലബ്ബിൻറെ 12 ആം വാർഷികം ആഘോഷിച്ചു

മലപ്പുറം: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ മൊയ്തീൻ ബസാർ അങ്ങാടിയിലെ സാംസ്കാരിക വേദിയായ കലാ ക്ലബ്ബിൻറെ 12 ആം വാർഷികം ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംഷിയ സുബൈർ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് പ്രസിഡണ്ട് ഫൈസൽ കെ അധ്യക്ഷതവഹിച്ചു. ക്ലബ്ബ് സെക്രട്ടറി വി പി ബഷീർ സ്വാഗതം പറഞ്ഞു. അസ്‌ലം ചേലാത്ത്, പതിനാലാം വാർഡ് മെമ്പർ നസീർ, മൂന്നാം വാർഡ് മെമ്പർ രാധാ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർഷികത്തോടനുബന്ധിച്ച് നടന്ന ഹോളിബോൾ ടൂർണ്ണമെൻറ് വിജയികൾക്ക് പരിപാടിയുടെ മുഖ്യ അതിഥിയായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് താരം അബ്ദുൽഹഖ് ട്രോഫികൾ വിതരണം ചെയ്തു.

ചന്ദ്രൻ ആശാരിപറമ്പിൽ,മുസൈഫ് T,യൂസഫ് സി കെ,ആദം സി കെ, റഷീദ്,ഇസ്മായിൽ, മഹ്റൂഫ്,സതീഷ്,ആദർശ് എന്നിവർ നേതൃത്വം നൽകി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com