ഇന്ധന വില വര്‍ധനവ്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കാല്‍നട യാത്ര

മയ്യേരിച്ചിറ അമീഗോസ് ക്ലബ്ബിന്റെ പ്രവര്‍ത്തകരായ നിഷാദും, ഫാസിലുമാണ് കല്പകഞ്ചേരി മയ്യേരിച്ചിറയില്‍ നിന്നും വയനാട്ടിലേക്ക് കാല്‍നടയായി യാത്ര നടത്തി പ്രതിഷേധിച്ചത്.
ഇന്ധന വില വര്‍ധനവ്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കാല്‍നട യാത്ര

മലപ്പുറം: ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് യുവാക്കളുടെ കാല്‍നട യാത്ര. മയ്യേരിച്ചിറ അമീഗോസ് ക്ലബ്ബിന്റെ പ്രവര്‍ത്തകരായ നിഷാദും, ഫാസിലുമാണ് കല്പകഞ്ചേരി മയ്യേരിച്ചിറയില്‍ നിന്നും വയനാട്ടിലേക്ക് കാല്‍നടയായി യാത്ര നടത്തി പ്രതിഷേധിച്ചത്.

ഏകദേശം 170 കിലോമീറ്റര്‍ കാല്‍നടയായി യാത്ര നടത്തി തിരികെ എത്തിയ അമീഗോസ് ക്ലബ് പ്രവര്‍ത്തകര്‍ക്ക് മയ്യേരിച്ചിറയിലെ പൗരാവലി സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങ് ഉദ്ഘാടനവും, ഉപഹാര സമര്‍പ്പണവും വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി നജ്മത്ത് നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ അഡ്വക്കറ്റ് റാഷിദ് PM,സി.കെ ലെത്തീഫ്,MT അമീറലി,നിസാം എന്നിവര്‍ സംസാരിച്ചു. ബഷീര്‍,അക്ബര്‍,ഇര്‍ഷാദ്,കലാം,നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com