കൊണ്ടോട്ടിയില്‍ 25.5 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.
കൊണ്ടോട്ടിയില്‍ 25.5 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍ വന്‍ കഞ്ചാവു വേട്ട. 25.5 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകന്‍ തൊടി വീട്ടില്‍ മുഹമ്മദ് ഹനീഫയെയാണ് കൊണ്ടോട്ടി പോലിസ് പിടികൂടിയത്.

കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സാണ് കഞ്ചാവ് പിടികൂടിയത്. കൊണ്ടോട്ടിയിലെയും മലപ്പുറം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും സ്കൂൾ, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വിത്പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവും കാറും കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ 15 ലക്ഷത്തോളം രൂപ വില വരും.

Related Stories

Anweshanam
www.anweshanam.com